കേരള ഗെയിംസ്; കനകക്കുന്നിൽ നാളെ മുതൽ വ്യാപാര – പുഷ്പമേള

kanakakkunnu-palace

തിരുവനന്തപുരം: കേരള ഗെയിംസിനോടനുബന്ധിച്ച് കനകക്കുന്നിൽ നടക്കുന്ന പ്രദർശന വിപണന മേള നാളെ വൈകിട്ട് 6ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മന്ത്രി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. റിട്ട.ജസ്റ്റിസ് എം.ആർ. ഹരിഹരൻ നായർ, എ.പി.എം. മുഹമ്മദ് ഹനീഷ് എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളാകും. ഉദ്ഘാടനത്തിനുശേഷം ജനപ്രിയ കലാകാരന്മാരായ നരേഷ് അയ്യരും ആലാപ് രാജും അവതരിപ്പിക്കുന്ന സംഗീതനിശ അരങ്ങേറും. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വ്യാപാരികളൊരുക്കുന്ന 350ലധികം സ്റ്റാളുകൾ മേയ് 10വരെ അരങ്ങേറുന്ന പുഷ്‌പമേളയുടെ പ്രധാന ആകർഷണമാകും. 100ലധികം വ്യത്യസ്‌ത പൂച്ചെടികളാണ് 15,​000 അടി വിസ്‌തീർണത്തിൽ പ്രദർശിപ്പിക്കുക. കേരളത്തിനകത്തും പുറത്തുമുള്ള കർഷകരുടെ മാമ്പഴമേള, കുടുംബശ്രീയുടെ നേതൃത്വത്തിൽ നടക്കുന്ന ഭക്ഷ്യമേള, കേരള മത്സ്യബന്ധന വകുപ്പും സ്വകാര്യ സ്ഥാപനവും ചേർന്നൊരുക്കുന്ന അലങ്കാര മത്സ്യ പ്രദർശനം എന്നിവയുമുണ്ടാകും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!