മംഗലപുരം :മുരുക്കുംപുഴ സ്വദേശിയെ ദമാമിൽ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.മുരുക്കുംപുഴ, ചിലമ്പ്, ഗാന്ധിഗ്രാം കോളനിയിൽ അനീഷ് ചന്ദ്രൻ (35 ) ആണ് മരിച്ചത്. ഡ്രൈവർ ആയി ജോലി ചെയ്തിരുന്ന ഇദ്ദേഹത്തെ ഇന്നലെ വൈകുന്നേരം കാണാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ അന്വേഷിക്കുന്നതിനിടയിലാണ് മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. അവിവാഹിതനായ ഇദ്ദേഹത്തിനു കഴിഞ്ഞ ഏതാനും ദിവസങ്ങളായി മാനസിക അസ്വാസ്ഥ്യങ്ങൾ പ്രകടിപ്പിച്ചിരുന്നതായി സുഹൃത്തുക്കൾ പറയുന്നു.അച്ഛൻ ചന്ദ്രൻ മാധവൻ, അമ്മ ജാനകി