തിരുവനന്തപുരം: തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് മുൻതൂക്കം. 23 സീറ്റുകളിൽ എൽഡിഎഫ് വിജയിച്ചു. 12 സീറ്റുകൾ യുഡിഎഫും ആറ് സീറ്റുകൾ എൻഡിഎയും നേടി. സംസ്ഥാനത്തെ 42 തദ്ദേശവാർഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. കാസർകോട്, വയനാട് ഒഴികെയുള്ള 12 ജില്ലകളിലെ 2 കോർപ്പറേഷൻ, 7 മുനിസിപ്പാലിറ്റി, 2 ബ്ലോക്ക് പഞ്ചായത്ത്, 31ഗ്രാമപഞ്ചായത്ത് വാർഡുകളിലാണ് കഴിഞ്ഞ ദിവസം ഉപതിരഞ്ഞെടുപ്പ് നടന്നത്.തിരുവനന്തപുരത്ത് പൂവാർ, കല്ലറ പഞ്ചായത്തുകളിൽ യുഡിഎഫിന് നേട്ടം. അതിയന്നൂർ, നാവായിക്കുളം എന്നിവിടങ്ങളിൽ എൽഡിഎഫ് വിജയിച്ചു.