കൊവിഡിന്റെ പുതിയ വകഭേദം തമിഴ്നാട്ടിലും

corona-comabt-1587046934

തമിഴ്നാട്ടിൽ കൊവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോൺ ബിഎ 4 കണ്ടെത്തി. രാജ്യത്ത് രണ്ടാമതാണ് ഈ രോഗബാധ സ്ഥിരീകരിക്കുന്നത്. ചെങ്കൽപേട്ട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു.ആരോഗ്യവകുപ്പ് മന്ത്രി എം എ സുബ്രഹ്മണ്യൻ വാർത്താക്കുറിപ്പിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ച വിവരം അറിയിച്ചത്. ചെന്നൈയിൽ നിന്ന് 30 കിലോമീറ്റർ അകലെ ചെങ്കൽപേട്ട് ജില്ലയിലെ നാവാലൂർ സ്വദേശിയാണ് രോഗബാധ സ്ഥിരീകരിച്ചയാൾ.ഇതിന് മുൻപ് ഹൈദരാബാദിലായിരുന്നു ആദ്യത്തെ ഒമിക്രോൺ ബിഎ 4 ബാധ സ്ഥിരീകരിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!