വിതുരയിൽ  കാട്ടുപന്നിയെ കുടുക്കാൻ കെട്ടിയ വൈദ്യുത കമ്പിവേലിയിൽ നിന്ന് ഷോക്കേറ്റ് ഒരാൾ മരിച്ചു

images(563)

വിതുര:  കാട്ടുപന്നിയെ കുടുക്കാൻ കെട്ടിയ വൈദ്യുത കമ്പിവേലിയിൽ നിന്ന് ഷോക്കേറ്റ് ഒരാൾ മരിച്ചു. ഏകദേശം 65 വയസ് പ്രായം തോന്നിക്കുന്ന മധ്യവയസ്കനെ തിരിച്ചറിഞ്ഞിട്ടില്ല. വിതുര മേമല ലക്ഷ്മി എസ്റ്റേറ്റിന് സമീപം നസീർ മുഹമ്മദിന്റെ പുരയിടത്തിലാണ് സംഭവം. മരക്കുറ്റിയിൽ ഘടിപ്പിച്ചിരുന്ന കമ്പിവേലി മരിച്ചയാളുടെ ശരീരത്തിൽ ചുറ്റിക്കിടന്ന നിലയിലായിരുന്നു. ഷോക്കേറ്റാണ് മരണം സംഭവിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്. കാട്ടുപന്നി ശല്യം രൂക്ഷമായ മേഖലയിൽ ഇത് തടയാൻ കമ്പിയിലൂടെ വൈദ്യുതി കടത്തി വിട്ടതാണ് അപകടകാരണമായത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!