വക്കത്ത് കിണർ വൃത്തിയാക്കുന്നതിനിടെ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി

IMG_21052022_235328_(1200_x_628_pixel)

ചിറയിൻകീഴ് :വക്കത്ത് കിണർ വൃത്തിയാക്കുന്നതിനിടെ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. വക്കം ചെറിയ പള്ളിയ്ക്കു സമീപം കൊന്നക്കുട്ടം വീട്ടിൽ സലാഹുദ്ദീന്റെ കിണറ്റിലാണ് അസ്ഥികൂടം കണ്ടെത്തിയത്. കഴിഞ്ഞ അഞ്ചു വർഷമായി ഇവിടെ ആൾത്താമസമില്ല. ഒരു ഏക്കറോളമുള്ള പറമ്പിൽ രണ്ടു ദിവസം മുൻപാണ് തെങ്ങിൻ തൈകൾ നടാൻ ആരംഭിച്ചത്. ഇതിനിടെ കിണർ നശിച്ചു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ പുത്തൻനട സ്വദേശി കുട്ടപ്പനെ കിണർ വൃത്തിയാക്കാൻ സ്ഥലമുടമ ചുമതലപ്പെടുത്തുകയായിരുന്നു.

വൃത്തിയാക്കുന്നതിനിടെ കിണറിൽനിന്നും അസ്ഥികൂടം മുഴുവനും പുറത്തു വന്നിട്ടും ജോലിക്കാർ തിരിച്ചറിഞ്ഞില്ല. കിണർ വൃത്തിയാക്കി വല കൊണ്ടു മൂടുന്നതിനിടയിലാണ് തലയോട്ടി ശ്രദ്ധയിൽപ്പെട്ടത്. പിന്നീട് അസ്ഥികൂടത്തിന്റെ വലിയ ഭാഗങ്ങൾ കിണറിനു സമീപം കുഴിച്ചിട്ടു. തുടർന്ന് കടയ്ക്കാവൂർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.പൊലീസ് സംഘം സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!