വെഞ്ഞാറമൂട് : വെഞ്ഞാറമൂട് തേമ്പാമൂട്ടിൽ കെഎസ്ആർടിസി ബസ് കുഴിയിലേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. ഇന്ന് രാത്രി ഏഴ് മണിയോടെയാണ് അപകടം . മറ്റൊരു വാഹനത്തിനെ ഓവർടേക്ക് ചെയ്യുന്നതിനിടയിലാണ് ബസ് അപകടത്തിൽ പെട്ടത് എന്ന് നാട്ടുകാർ പറയുന്നു. അപകട സമയം മുപ്പതോളം പേർക്ക് ഉണ്ടായിരുന്നതായും ഒരാളുടെ പരിക്ക് ഗുരുതരമാണെന്നും റിപ്പോർട്ടുണ്ട്. പരിക്കേറ്റവരെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെടുമങ്ങാട് നിന്ന് ആറ്റിങ്ങലിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.
