തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളേജിലെ മലയാളം വിഭാഗം ഉൾപ്പെടുന്ന പൈതൃകമന്ദിരം കിഫ്ബിയിൽ ഉൾപ്പെടുത്തി നവീകരിക്കും.ഇതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്ന് കോളേജ് പ്രിൻസിപ്പൽ ഡോ. സജി സ്റ്റീഫൻ അറിയിച്ചു.യൂണിവേഴ്സിറ്റിയുടെ കാര്യവട്ടം കാമ്പസിൽ നിരവധി വികസന പദ്ധതികൾ നടപ്പാക്കിയതായും യൂണിവേഴ്സിറ്റി കോളേജിന്റെ ദുരവസ്ഥ അന്വേഷിച്ച് പരിഹാരം കാണുമെന്നും മന്ത്രി ആർ.ബിന്ദുവും അറിയിച്ചു
