തിരുവനന്തപുരം: നഗരസഭ 2022-23 വർഷത്തെ വികസന സെമിനാർ സംഘടിപ്പിച്ചു. നഗരത്തിൻറെ സമഗ്രമായ വികസനത്തിലൂന്നി പൊതുജനാഭിപ്രായങ്ങളും വിദഗ്ധരുടെ നിർദ്ദേശങ്ങളും ഉൾപ്പെടെ സ്വരൂപിച്ചുകൊണ്ട് 2022-23 വർഷത്തേയ്ക്കുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനുള്ള ചുവട് വെയ്പായി വികസന സെമിനാർ. 20 വർക്കിംഗ് ഗ്രൂപ്പുകൾ കൂടി ലഭിച്ച നിർദ്ദേശങ്ങളും സർക്കാർ മാർഗ്ഗനിർദ്ദേശങ്ങളും മുൻഗണനകളും അനുസരിച്ച് തയ്യാറാക്കിയ കരട് പദ്ധതി രേഖ വികസന സെമിനാറിൽ ചർച്ച ചെയ്തു. ബഹു.തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ വികസന സെമിനാർ ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥികളായി പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി, എ.എ.റഹീം എം.പി, അഡ്വ.വി.കെ.പ്രശാന്ത് എം.എൽ.എ തുടങ്ങിയവർ സംസാരിച്ചു.
