കാട്ടാക്കട: നെയ്യാറിന്റെ വൃഷ്ടി പ്രദേശങ്ങളിലെ ശക്തമായ മഴയെ തുടർന്ന് നെയ്യാർ അണക്കെട്ടിലെ നാല് ഷട്ടറുകളും ഉയർത്തി. ഡാമിലെ പരമാവധി ജലനിരപ്പ് 84.75 മീറ്ററാണ്. ഇപ്പോൾ 83.31 മീറ്ററാണ്. അണക്കെട്ടിലേക്ക് 3.35 മീറ്റർ ക്യൂബ് പെർ സെക്കൻഡ് ജലമൊഴുക്കുണ്ട്. മുൻ കരുതൽ എന്ന നിലയ്ക്കുള്ള ക്രമീകരണത്തിന്റെ ഭാഗമായാണ് ഷട്ടർ ഉയർത്തുന്നത്. നെയ്യാറിന്റെ ഇരുകരകളിലും ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
