കിളിമാനൂർ : സ്കൂളിൽ നിന്നും വീട്ടിലേക്ക് പോകുകയായിരുന്ന 10 -ാം ക്ലാസ്സ് വിദ്യാർത്ഥിനിയെ വഴിയിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തു.കൊല്ലം കൂട്ടിക്കട അമ്മച്ചാൻമുക്ക് റൂബി മൻസിലിൽ അൽ അമീൻ (32) ആണ് പിടിയിലായത്.
കിളിമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഇക്കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം 4അര മണിയോടെ ആയിരുന്നു സംഭവം. വസ്ത്രങ്ങൾ തവണ വ്യവസ്ഥയിൽ വീടുകൾ യോറും വിൽപന നടത്തുന്ന യുവാവ് സ്ക്കൂളിൽ നിന്നും വീട്ടിലേക്ക് വരികയായിരുന്ന കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് ഇരുചക്രവാഹനത്തിലെത്തി കടന്നു പിടിക്കുകയായിരുന്നു. കയറി ഓടിയ പെൺകുട്ടി വീട്ടിലെത്തി വിവര അറിയിച്ചതിനെ തുടർന്ന് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് അന്വേഷണം ആരംഭിച്ച പോലീസ് പ്രതിയെ തിരിച്ചറിയുന്നതിനായി അൻപതോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരവേ തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈഎസ്പി സുനീഷ് ബാബുവിന്റെ നേതൃത്വത്തിൽ കിളിമാനൂർ ഐഎസ്എച്ച്ഒ എസ്.സനൂജ് , എസ്ഐമാരായ വിജിത് കെ നായർ , സുനിൽകുമാർ എഎസ്ഐ ഷാജി, എസ്. സി. പി. ഒമാരായ ബിനു, ഷാജി, സിപിഒമാരായ മഹേഷ്,കിരൺ , ശ്രീരാജ് എന്നിവർ അടങ്ങുന്ന സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു . പ്രതി സഞ്ചരിച്ചിരുന്ന വാഹനവും കസ്റ്റഡിയിൽ എടുത്തു . പ്രതി മുൻപ് ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു