വർക്കല: കാപ്പിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ ആലംകോട് സ്വദേശിയായ യുവാവ് മരണപ്പെട്ടു. ആലംകോട്, പുതിയതടം,ഡ്രീം മഹലിൽ മാഹിൻ (30) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 6.30 മണിയോടെ ആണ് സംഭവം. കൂടെയുണ്ടായിരുന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മാഹിൻ മുങ്ങിപ്പോവുകയായിരുന്നു. പിന്നീട് ഏഴരയോടെ മാഹിനെ രക്ഷാപ്രവർത്തകർ കണ്ടെടുത്ത് വർക്കല താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
