തിരുവനന്തപുരം:തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വൃക്കമാറ്റിവച്ച രോഗി മരിച്ചതിൽ വീഴ്ചയുണ്ടായിട്ടില്ലെന്നു ഡോക്ടർമാർ. രോഗിയെ സജ്ജമാക്കുന്നതിനുള്ള സമയം മാത്രമേ എടുത്തിട്ടുള്ളുവെന്നു നെഫ്രോളജി വിഭാഗം ഡോക്ടര്‍മാര്‍ പറഞ്ഞു. രോഗിയെ വീട്ടില്‍നിന്ന് എത്തിക്കുകയായിരുന്നു. ശസ്ത്രക്രിയയെ തുടര്‍ന്നുള്ള സങ്കീര്‍ണതയാണ് മരണകാരണമെന്നും അവര്‍ വിശദീകരിച്ചു.
സംഭവം വിവാദമായതിനെ തുടർന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അടിയന്തരയോഗം വിളിച്ചു. മെഡിക്കൽ കോളജ് അധികൃതരെ ഓഫിസിലേക്കു വിളിപ്പിച്ചു. അന്വേഷണത്തിനു മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. നേരത്തെ, ആരോഗ്യവകുപ്പും അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ആരോഗ്യവകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറി അന്വേഷിക്കും. വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു