തിരുവനന്തപുരം: ആര്‍ഡിഒ കോടതിയില്‍ നിന്നും പ്രതി ശ്രീകണ്ഠന്‍ നായര്‍ മോഷ്ടിച്ച തൊണ്ടിമുതലിലെ 12 പവൻ സ്വർണം പൊലീസ് കണ്ടെത്തി. ബാലരാമപുരത്തെ ഒരു ജ്വല്ലറിയില്‍ നിന്നുമാണ് സ്വര്‍ണം കണ്ടെത്തിയത്. ചാലയിലെ ഒരു ജ്വല്ലറിയിലും സ്വർണം വിറ്റെന്ന് ശ്രീകണ്ഠന്‍ നായര്‍ മൊഴി നല്‍കിയിരുന്നു. തൊണ്ടിമുതല്‍ മോഷണത്തിൽ മുൻ സീനിയര്‍ സൂപ്രണ്ട് ശ്രീകണ്ഠൻ നായരെ ഇന്നാണ് പേരൂര്‍ക്കട പൊലീസ് അറസ്റ്റ് ചെയ്തത്. സാമ്പത്തിക പ്രയാസം വന്നപ്പോഴാണ് തൊണ്ടിമുതല്‍ മോഷ്ടിച്ചതെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്
