തിരുവനന്തപുരം: കോവളം ബൈപ്പാസിലെ ബൈക്ക് അഭ്യാസത്തില്‍ യുവാക്കള്‍ മരിച്ചതിന് പിന്നാലെ കര്‍ശന നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. നാളെ മുതല്‍ രണ്ടാഴ്ച്ച സംസ്ഥാന വ്യാപകമായി കര്‍ശന പരിശോധനയുണ്ടാകും. ഗതാഗത മന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. ദിവസങ്ങള്‍ക്ക് മുമ്പാണ് തിരുവനന്തപുരം വിഴിഞ്ഞം ബൈപ്പാസിൽ മത്സരയോട്ടത്തിനിടെ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചത്. നെട്ടയം സ്വദേശി മുഹമ്മദ് ഫിറോസ് (22), ചൊവ്വര സ്വദേശി ശരത് (20) എന്നിവരാണ് മരിച്ചത്. അമിതവേഗത്തിൽ എതിർദിശകളിൽ നിന്നെത്തിയ ബൈക്കുകള്‍ കൂട്ടിയിടിക്കുകയായിരുന്നു. ഒന്നരവഷത്തിനിടെ ഒന്‍പത് അപകടമരണങ്ങളാണ് ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
