തിരുവനന്തപുരം : നായ കുറുകെച്ചാടിയതിനെത്തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു. കഠിനംകുളം ചാന്നങ്കര ആറ്റരികത്ത് വീട്ടിൽ ഷമീറാ(33)ണ് മരിച്ചത്.ചൊവ്വാഴ്ച പുലർച്ചെ ഓവർ ബ്രിഡ്‌ജിനു സമീപമായിരുന്നു അപകടം. ഭക്ഷണവിതരണ തൊഴിലാളിയായ ഷമീർ, സുഹൃത്ത് ഷുഹൈബിനൊപ്പം സഞ്ചരിക്കുന്നതിനിടെ നായ കുറുകെച്ചാടുകയും നിയന്ത്രണം തെറ്റിയ ബൈക്ക് വൈദ്യുതത്തൂണിൽ ഇടിക്കുകയുമായിരുെന്നന്ന് വഞ്ചിയൂർ പൊലീസ് പറഞ്ഞു.ഷുഹൈബ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
