കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അവലോകന യോഗം വിളിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയുടെ അധ്യക്ഷതയില്‍ നാളെ ചേരുന്ന യോഗത്തില്‍ വിദഗ്ധര്‍ പങ്കെടുക്കും. ഇന്നലെ രാജ്യത്ത് 12,249 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് രോഗികളില്‍ രണ്ടായിരത്തിലധികം പേരുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. കോവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ 80,000 കടന്നിരിക്കുകയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നു. പോസിറ്റിവിറ്റി നിരക്ക് 3. 94 ശതമാനമായാണ് ഉയര്‍ന്നത്. ഈ പശ്ചാത്തലത്തില്‍ പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ആരോഗ്യമന്ത്രി അവലോകന യോഗം വിളിച്ചത്
