കഴക്കൂട്ടത്ത് 125 കിലോയോളം കഞ്ചാവ് പിടികൂടി; മൂന്ന് യുവാക്കൾ അറസ്റ്റിൽ

IMG-20220623-WA0009

 

കഴക്കൂട്ടം : കഴക്കൂട്ടത്ത് 125 കിലോയോളം കഞ്ചാവ് പിടികൂടി. പള്ളിച്ചൽ, മലയിൻകീഴ്, രാജാജി നഗർ സ്വദേശികളായ ഉണ്ണികൃഷ്ണൻ (37), സജീവ് (26), സുഭാഷ് (34) എന്നിവരാണ് പോലീസ് കസ്റ്റഡിയിൽ ആയത്. കഴക്കൂട്ടം പോലിസ് അതിസാഹസികമായാണ് കഞ്ചാവ് വേട്ട നടത്തിയത്. ഇന്ന് ഉച്ചയോടെ ആയിരുന്നു രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴക്കൂട്ടം പോലിസ് വാഹന പരിശോധന നടത്തിയത്. സി ഐ പ്രവീൺ ജെ.എസ്, എസ്.ഐ മിഥുൻ, എസ്ഐ ജിനു, സിപിഒമാരായ പ്രബിൻ ,ബിജു ,ബൈജു , അമ്പിളി  എസ്ഐ അശോകൻ തുടങ്ങിയവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular