തുമ്പ: പിടികിട്ടാപ്പുള്ളി ജെറ്റ് സന്തോഷ് പിടിയിൽ. റിട്ടയേഡ് എഎസ്ഐയുടെ കൊലപാതകം അടക്കം നിരവധി ക്രമിമിനൽ കേസുകളിൽ പ്രതിയാണ്. പള്ളിത്തുറയിലെ വീട്ടിൽ നിന്ന് തുമ്പ പൊലീസാണ് സന്തോഷിനെ പിടികൂടിയത്. ഇയാളുടെ കയ്യിൽ നിന്ന് ഒരു തോക്കും പിടിച്ചെടുത്തു. പുലർച്ചെ രണ്ടുമണിയോടെയാണ് പിടികിട്ടാപ്പുള്ളി സന്തോഷിനെ പൊലീസ് സംഘം അതി സാഹസികമായി പിടികൂടിയത്. പള്ളിത്തുറയിലെ വീട് മുപ്പതോളം പോലീസുകാർ വളഞ്ഞത് മനസ്സിലാക്കിയ സന്തോഷ് മൂന്നാം നിലയിൽ നിന്ന് തെങ്ങിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചു. ഈ നീക്കം പരാജയപ്പെട്ടതോടെ പൊലീസിനെ തോക്കിൻ മുനയിൽ നിർത്തി രക്ഷപ്പെടാനായി ശ്രമം. എന്നാൽ ഏറെ നേരത്തെ ബല പ്രയോഗത്തിലൂടെ ജെറ്റ് സന്തോഷിനെ കീഴടക്കി
