പച്ചക്കറി കൃഷിക്ക് ഇടയിലായി 17 കഞ്ചാവ് ചെടികൾ; ബിജെപി നേതാവിന്റെ മരുമകന്‍ അറസ്റ്റില്‍

IMG_20220624_093710

മലയിൻകീഴ് :വീടിന്റെ ടെറസിൽ കഞ്ചാവ് കൃഷി നടത്തിയ ആൾ പിടിയിൽ. തിരുവനന്തപുരം വിളപ്പിൽശാലയിൽ കഞ്ചാവ് കൃഷി ചെയ്ത രഞ്ജിത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പട്ടികജാതി മോർച്ച ജില്ലാ പ്രസിഡന്റ് വിളപ്പിൽ സന്തോഷിന്റെ വീട്ടിലാണ് കഞ്ചാവ് ചെടികൾ പൊലീസ് കണ്ടെത്തിയത്. സന്തോഷിന്റെ മകളുടെ ഭർത്താവ് വിളപ്പിൽ നൂലിയോട് കൊങ്ങപ്പള്ളി സംഗീതാലയത്തിൽ രഞ്ജിത്തിനെ ( 33) വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തു. ഇതിനു പിന്നാലെ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നതായി സന്തോഷ് ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. സന്തോഷിന്റെ വീടിന്റെ രണ്ടാം നിലയിലെ ഒറ്റമുറിയിലാണ് രഞ്ജിത്ത് കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്.പച്ചക്കറി കൃഷിക്ക് ഇടയിലായി 2 പ്ലാസ്റ്റിക് പാത്രങ്ങളിൽ ആണ് രഞ്ജിത്ത് 17 കഞ്ചാവ് ചെടികൾ വളർത്തിയത്. പൊലീസിന്റെ ഷാഡോ സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular