മുഖ്യമന്ത്രിയുടെ യാത്ര ഇനി കിയ കാര്‍ണിവലില്‍; പുതിയ കാറുകള്‍ വാങ്ങുന്നു

Chief Minister of Kerala Pinarayi Vijayan interview in New Delhi, Express Photo by Tashi Tobgyal New Delhi 250717

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും എസ്കോർട്ടിനായും വീണ്ടും വാഹനങ്ങൾ വാങ്ങുന്നു. 88,69,841 രൂപ ഇതിനായി അനുവദിച്ചു. മുഖ്യമന്ത്രിക്ക് കിയയും എസ്കോർട്ടിന് മൂന്ന് ഇന്നോവയുമാണ് വാങ്ങുന്നത്. 33,31,000 രൂപയാണ് ഒരു കിയ കാർണിവലിന് വില വരുന്നത്. കിയയുടെ കാർണിവൽ സീരിസിലെ ലിമോസിൻ കാറാണ് വാങ്ങുന്നത്. ഇത് കൂടുതൽ സുരക്ഷാ സംവിധാനമുള്ള വാഹനമാണെന്ന് ചൂണ്ടിക്കാണിച്ചാണ് തീരുമാനം. നിലവിൽ മുഖ്യമന്ത്രിക്ക് എസ്കോർട്ട് പോകുന്ന രണ്ട് കറുത്ത ഇന്നോവകൾ വടക്കൻ ജില്ലയിൽ ഉപയോഗിക്കും.

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് മൂന്ന് കറുത്ത ഇന്നോവ ക്രിസ്റ്റ കാറുകളും ഒരു ടാറ്റ ഹാരിയർ കാറും വാങ്ങാനാണ് 2022 ജനുവരിയിൽ ഉത്തരവായത്. ഈ ഉത്തരവ് പുതുക്കിയാണ് ടാറ്റ ഹാരിയറിന് പകരം കിയ ലിമോസിൻ വാങ്ങുന്നത്. 62.46 ലക്ഷം രൂപയാണ് നേരത്തെ മൂന്ന് ഇന്നോവ ക്രിസ്റ്റയും ടാറ്റ ഹാരിയറും വാങ്ങാൻ അനുവദിച്ചത്. നിലവിൽ മൂന്നു കറുത്ത ഇന്നോവ കാറുകളാണ് മുഖ്യമന്ത്രിയുടെ യാത്രയ്ക്കും എസ്കോർട്ട്, പൈലറ്റ് ഡ്യൂട്ടിക്കുമായി ഉള്ളത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!