മൂന്നുമാസത്തിൽ താഴെ പ്രായമുള്ള കുട്ടികളെ അഭിനയിപ്പിക്കരുത്; ബാലാവകാശ കമ്മിഷൻ

BABY

 

ന്യൂഡൽഹി: മൂന്നുമാസത്തിൽ താഴെ പ്രായമുള്ള കുട്ടികളെ സിനിമകളിലും മറ്റും അഭിനയിപ്പിക്കരുതെന്ന് ദേശീയ ബാലാവകാശ കമ്മിഷൻ. ഈ പ്രായത്തിലുള്ള കുഞ്ഞുങ്ങളെ മുലയൂട്ടൽ, പ്രതിരോധ ബോധവത്കരണ പരിപാടികൾ തുടങ്ങിയവയുടെ ചിത്രീകരണത്തിനായി മാത്രമേ ഉപയോഗിക്കാവൂ. സിനിമ, ഒ.ടി.ടി. പ്ലാറ്റ് ഫോമുകൾ, സാമൂഹികമാധ്യമ വെബ്‌സൈറ്റുകൾ തുടങ്ങിയവയിൽ കുട്ടികളെ അഭിനയിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ബാലാവകാശ കമ്മിഷൻ പുറത്തിറക്കിയ കരടുമാർഗനിർദേശത്തിലാണ് ഈ വ്യവസ്ഥകൾ.ചലച്ചിത്ര മേഖലയിലെ ചിത്രീകരണത്തിനിടെ കുട്ടികൾ ചൂഷണത്തിന് ഇരയാകുന്നുവെന്ന പരാതികളുണ്ടെന്ന് കമ്മിഷൻ ചെയർമാൻ പ്രിയങ്ക് കനൂങ്കോ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!