ബാലരാമപുരം:ദേശീയപാത വികസനം അനിശ്ചിതമായി നീളുന്ന സാഹചര്യത്തിൽ കൊടിനട –വഴിമുക്ക് വരെ റോഡ് നവീകരിക്കുന്നതിന് പത്ത് ലക്ഷം രൂപ അനുവദിച്ചതായി അഡ്വ.എം.വിൻസെന്റ് എം.എൽ.എ അറിയിച്ചു.കുഴികൾ രൂപ്പപ്പെട്ട സ്ഥലത്ത് മെയിന്റെനൻസിനും റോഡ് റീടാറിംഗിനുമാണ് തുക അനുവദിച്ചത്.സാങ്കേതികാനുമതി ലഭിച്ചാലുടൻ നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുമെന്ന് എം.എൽ.എ പറഞ്ഞു.
