അപകടത്തിൽ ഗുരുതര പരിക്കേറ്റ യുവാവിനെ ആശുപതിയിലെത്തിച്ച അക്ഷരയ്ക്ക് പുരസ്കാരം

IMG-20220626-WA0006

തിരുവനന്തപുരം: അപകടത്തിൽ ഗുരുതര പരിക്കേറ്റ് അബോധാവസ്ഥയിൽ കിടന്ന യുവാവിനെ ആശുപതിയിലെത്തിച്ച മെഡിക്കൽ കോളേജ് ജീവനക്കാരിക്ക് സംസ്ഥാന മദ്യവർജന സമിതിയുടെ പുരസ്കാരം. ലോക ലഹരി വിമുക്ത ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം പ്രസ് ക്ലബിൽ സംഘടിപ്പിച്ച ചടങ്ങിലാണ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഓഫീസിലെ ജീവനക്കാരിയായ എസ് എസ് അക്ഷരയ്ക്ക് ജീവകാരുണ്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം നൽകിയത്. സമിതി രക്ഷാധികാരിയും മുൻ എംപിയുമായ പന്ന്യൻ രവീന്ദ്രൻ പുരസ്കാരം സമ്മാനിച്ചു. സമിതി പ്രസിഡന്റ് റസീഫ് അധ്യക്ഷനായി. ചടങ്ങിൽ ലഹരി വിരുദ്ധ അവാർഡ്, മാധ്യമ പുരസ്കാരം എന്നിവയും വിതരണം ചെയ്തു. ക്രൈംബ്രാഞ്ച് ഡി വൈ എസ് പി നാസറുദീൻ മുഖ്യാതിഥിയായി. കവി കാര്യവട്ടം ശ്രീകണ്ഠൻ നായർ ലഹരി വിരുദ്ധ പ്രഭാഷണം നടത്തി. റോബർട്ട് സാം, ഡോ ഗീതാലക്ഷ്മി, അനിൽകുമാർ, റഹീം പനവൂർ, ഫിലിം ഡയറക്ടർ അർജുൻ, ബിനു കണിയാപുരം, നാസറുദീൻ, റസൽ സബർമതി, ഷാജി എന്നിവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!