അഞ്ചുതെങ്ങ്: അഞ്ചുതെങ്ങിൽ മത്സ്യബന്ധനത്തിനിടെ ഉണ്ടായ അപകടത്തിൽ മണ്ണാക്കുളം സ്വദേശി മരിച്ചു. മണ്ണാക്കുളം ചായക്കുടിപുരയിടത്തിൽ വാൾട്ടർ ജോൺ (43) ആണ് മരിച്ചത്.വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. മണ്ണാക്കുളം സ്വദേശിയായ റീചാർഡ്ന്റെ ഉടമസ്ഥതയിലുള്ള വള്ളത്തിൽ മത്സ്യബന്ധനത്തിനായ് പുറപ്പെട്ട നാലംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്.
ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു, സംഭവ സ്ഥലത്ത് വച്ചുതന്നെ ബോധരഹിതനായ വാൾട്ടർ ജസ്റ്റിനെ ഉടൻ തന്നെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് എത്തിയ്ക്കുവാൻ ശ്രമിച്ചെങ്കിലും യാത്രാ മദ്ധ്യേ മരണം സംഭവിക്കുകയായിരുന്നു. സംഘത്തിലെ മറ്റ് മത്സ്യതൊഴിലാളികളായ ജസ്റ്റിൻ, വിൽഫ്രഡ് , സ്റ്റീഫൻ എന്നിവരെ സാരമായ പരിക്കുകളോടെ ആശുപത്രിയിലെത്തിച്ചു