മലയിൻകീഴ്: ബൈക്കുകൾ കൂട്ടിയിടിച്ച് ഒരു കുഞ്ഞ് ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. മലയിൻകീഴ് – തിരുവനന്തപുരം റോഡിൽ തച്ചോട്ടുകാവ് ബിയർപാർലറിന് സമീപം ഇന്നലെ രാത്രി 9.45നാണ് അപകടമുണ്ടായത്. രാഹുൽ, രഞ്ജിത്ത്, അരുൺ, ബിന്ദു, ബിനു എന്നിവർക്കാണ് പരിക്കേറ്റത് .
ഇരുദിശകളിൽ നിന്നെത്തിയ ബൈക്കുകൾ കൂട്ടിയിടിച്ച് ദമ്പതികൾ സഞ്ചരിച്ച ബുള്ളറ്റിൽ ഇടിക്കുകയായിരുന്നു. ബുള്ളറ്റിലുണ്ടായിരുന്ന കുഞ്ഞിനും പരിക്കേറ്റു. അപകടത്തിൽപെട്ടവരെ മൂന്ന് ആംബുലൻസുകളിലായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് മലയിൻകീഴ് -പേയാട് റോഡിൽ ഏറെനേരം ഗതാഗത കുരുക്കുണ്ടായി. മലയിൻകീഴ്, വിളപ്പിൽശാല സ്റ്റേഷനുകളിൽ നിന്ന് പൊലീസ് സ്ഥലത്തെത്തി.
