തിരുവനന്തപുരം : കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മാധ്യമങ്ങളെ കാണും. ഉച്ചക്ക് 12 മണിക്ക് സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്ക് മീഡിയാ റുമിൽ വാർത്താസമ്മേളനം നടക്കും. 37 ദിവസങ്ങൾക്ക് ശേഷമാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നത്. സ്വർണ്ണക്കടത്തിൽ സ്വപ്നയുടെ ആരോപണം, രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രണം, തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലം, തുടങ്ങിയ നിർണായക സംഭവമങ്ങളുണ്ടായപ്പോഴൊന്നും മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടിരുന്നില്ല. നിയമസഭാ സമ്മേളനം ആരംഭിച്ചതിന് പിന്നാലെയാണ് വാർത്താ സമ്മേളനം.
