കിളിമാനൂർ: കിളിമാനൂരില്‍ മന്ത്രി മുഹമ്മദ് റിയാസിനുനേരെ കരിങ്കൊടി കാണിച്ച കോണ്‍ഗ്രസ് വനിതാ നേതാവിനെ സിപിഎം – ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി. മഹിളാ കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ദീപാ അനിലാണ് ഇതുസംബന്ധിച്ച പരാതി പോലീസിന് നല്‍കിയത്. ജനാധിപത്യ രീതിയില്‍ സമാധാനപരമായി പ്രതിഷേധിച്ചതിന് മന്ത്രി നോക്കി നില്‍ക്കെ ഒരു സ്ത്രീയെന്ന പരിഗണന പോലും നല്‍കാതെ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.25-ന് കിളിമാനൂര്‍ ടൗണില്‍ കൊച്ചുപാലം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രിക്കുനേരേയാണ് ദീപാ അനില്‍ കരിങ്കൊടി കാണിച്ചത്
