തിരുവനന്തപുരം: സർക്കാർ ഓഫീസുകളിൽ താത്കാലികമായി ജോലി ചെയ്ത് പിരിച്ചുവിട്ട ഭിന്നശേഷിക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് നട്ടുച്ചയ്ക്ക് സെക്രട്ടേറിയറ്റിനു മുന്നിൽ റോഡിൽ പ്രതിഷേധിച്ച് സംയുക്ത കൂട്ടായ്മ. മൂവായിരത്തോളം ഭിന്നശേഷിക്കാരാണ് സ്ഥിര നിയമനം കാത്ത് സംസ്ഥാനത്തുള്ളത്.കാല് വയ്യാത്തവർ മുതൽ ബധിരരും മൂകരും ആയവർ വരെ പ്രതിഷേധത്തിനെത്തിയിരുന്നു. എംപ്ലോയ്മെന്‍റ് വഴി 2004 മുതൽ താത്കാലിക ജോലി ചെയ്ത് പിരിച്ചുവിട്ടവർക്ക് ഇത് അതിജീവന സമരമാണ്. റോഡ് ഉപരോധം റോഡിൽ കിടന്നുള്ള പ്രതിഷേധമായി.
