ഒരുമാസത്തിനിടെ ഇത് രണ്ടാംതവണ; പോത്തൻകോട് ചന്തയിൽനിന്നു വീണ്ടും പഴകിയമീൻ പിടികൂടി

IMG_28062022_102855_(1200_x_628_pixel)

പോത്തൻകോട് : ആരോഗ്യവകുപ്പ്, ഭക്ഷ്യസുരക്ഷാവിഭാഗം, പഞ്ചായത്തധികൃതർ, പോലീസ് എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിൽ പോത്തൻകോട് ചന്തയിൽ വില്പനയ്ക്കെത്തിച്ച ഉപയോഗയോഗ്യമല്ലാത്ത 150 കിലോ മീൻ പിടികൂടി നശിപ്പിച്ചു.ഒരുമാസത്തിനിടെ രണ്ടാംതവണയാണ് പോത്തൻകോട് ചന്തയിൽനിന്നു പഴകിയമീൻ പിടികൂടുന്നത്. തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് പരിശോധനാസംഘം വേങ്ങോട്ടും പോത്തൻകോട്ടുമുള്ള ചന്തകളിലും ഹോട്ടലുകളിലും പരിശോധനയ്ക്കെത്തിയത്. നാട്ടുകാരുടെ പരാതികളെത്തുടർന്നായിരുന്നു പരിശോധന.പരിശോധനയ്ക്കെത്തിയവരെ തടയാൻ മീൻകച്ചവടക്കാർ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. പോലീസിടപെട്ട് ഉദ്യോഗസ്ഥർക്ക് സംരക്ഷണം നല്കിയതിനെത്തുടർന്നാണ് പരിശോധന തുടർന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!