നേമം ടെർമിനൽ പദ്ധതി ഉപേക്ഷിക്കാനുള്ള തീരുമാനം തിരുത്തണം; ശശി തരൂർ

VBK-SHASHITHAROOR-SREENIVASAMURTHY-1

തിരുവനന്തപുരം2011-12 റെയിൽവേ ബജറ്റിൽ പ്രഖ്യാപിക്കുകയും 2019-ൽ കേന്ദ്ര റെയിൽവേ മന്ത്രി തറക്കല്ലിടുകയും ചെയ്ത നേമം ടെർമിനൽ പദ്ധതി ഉപേക്ഷിക്കാനുള്ള റെയിൽവേ ബോർഡിൻ്റെ ന്യായരഹിതമായ തീരുമാനം തിരുത്തണം എന്ന് ഡോ. ശശി തരൂർ എംപി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഭവിനയച്ച കത്തിൽ ആവശ്യപ്പെട്ടു.2019-ൽ ആണ് ഏകദേശം 117 കോടി രൂപയുടെ   ഡി പി ആർ ദക്ഷിണ റെയിൽവേ അധികൃതർ റെയിൽവേ ബോർഡിൻ്റെ അനുമതിക്കായി സമർപിച്ചത്.

പാർലമെൻ്ററിനകത്തും പുറത്തും പല തവണ ഇതിൻ്റെ പുരോഗതിയെ കുറിച്ച് ചോദിച്ചപ്പോഴും ഇത് ഇപ്പോഴും പരിഗണനയിലാണ് എന്ന് മാത്രമാണ് പറഞ്ഞിരുന്നത്.എന്നാൽ ഇപ്പൊൾ റെയിൽവേ ബോർഡ് രാജ്യസഭ സെക്രട്ടേറിയേറ്റി നു നൽകിയ മറുപടിയിൽ ഈ  ഡി പി ആർ ന്യായീകരിക്കത്തക്കതല്ല എന്ന ഒറ്റ വരിയിൽ ഇത്തരത്തിലെ ഒരു സുപ്രധാന പദ്ധതി ഉപേക്ഷിക്കുകയാണ് ചെയ്തിട്ടുള്ളത്.2019-ൽ ഇതിൻ്റെ തറക്കല്ലിടുന്ന വേളയിൽ അന്നത്തെ കേന്ദ്ര റെയിൽവേ മന്ത്രി ഈ പദ്ധതിയുടെ പ്രാധാന്യത്തെ കുറിച്ച് പറഞ്ഞത് നില നിൽക്കുമ്പോൾ ആണ് റെയിൽവേ ബോർഡ് ഒരു വിശദീകരണവും ഇല്ലാതെ അതെ പദ്ധതി ഉപേക്ഷിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!