തിരുവനന്തപുരം: സർക്കാർ ജോലി സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് താത്കാലിക ജീവനക്കാരായിരുന്ന ഭിന്നശേഷിക്കാർ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ഉപരോധ സമരം അവസാനിപ്പിച്ചു. തിരുവനന്തപുരം സബ് കളക്ടറുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. ചർച്ചയിൽ ഉന്നയിച്ച ആവശ്യം സബ്കളക്ടർ നേരിട്ട് സാമൂഹ്യക്ഷേമ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയെന്നും. 15 ദിവസത്തിനകം മറുപടി നൽകാമെന്ന് ഉറപ്പു നൽകിയെന്നും സമരക്കാർ പറഞ്ഞു. സെക്രട്ടേറിയറ്റിന്റെ മുൻവശത്തെ റോഡ് 29 മണിക്കൂർ നേരമാണ് സമരക്കാർ ഗതാഗതം തടസ്സപ്പെടുത്തി ഉപരോധിച്ചത്.
