സ്വച്ഛ് വിദ്യാലയ പുരസ്‌കാരം നേടി തലസ്ഥാനത്തെ സ്‌കൂളുകൾ

IMG_28062022_223815_(1200_x_628_pixel)

തിരുവനന്തപുരം: സ്‌കൂളുകളിലെ ശുചിത്വ ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ സ്വച്ഛ് വിദ്യാലയ പുരസ്‌കാരത്തിന് അർഹമായ സ്‌കൂളുകൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ജില്ലാ കളക്ടർ ഡോ.നവ്‌ജ്യോത് ഖോസ നിർവഹിച്ചു. അർബൻ വിഭാഗത്തിൽ ആർമി പബ്ലിക് സ്‌കൂളും, പാപ്പനംകോടും എച്.എസ് എൽ.പി.എസും പുരസ്‌കാരം നേടി. അയിരൂർ എം.ജി.എം മോഡൽ സ്‌കൂൾ , വിളപ്പിൽശാല ഗവൺമെന്റ് യു.പി.എസ് , പടനിലം ഗവൺമെന്റ് എൽ.പി.എസ്, മടത്തുവാതുക്കൽ ഗവൺമെന്റ് എൽ.പി.എസ് എന്നീ വിദ്യാലയങ്ങൾക്കാണ് റൂറൽ വിഭാഗത്തിലെ പുരസ്‌കാരം. ഇതിൽ ആർമി പബ്ലിക് സ്‌കൂൾ, എം.ജി.എം മോഡൽ സ്‌കൂൾ അയിരൂർ എന്നിവ ഫൈവ് സ്റ്റാർ റേറ്റിംഗും ബാക്കിയുള്ളവ ഫോർ സ്റ്റാർ റേറ്റിംഗും നേടി.

ക്ലാസ് മുറികളിലെയും പരിസരങ്ങളുടെയും ശുചിത്വം, കുട്ടികൾക്കുള്ള ശുചിമുറി, കുടിവെള്ള സംവിധാനം, കുട്ടികളിലെ കോവിഡ് പ്രതിരോധം, മാസ്‌ക് ഉപയോഗം, ഹാൻഡ് വാഷ് തുടങ്ങിയ 68 ഇനങ്ങൾ പരിശോധിച്ചാണ് സ്‌കൂളുകൾക്ക് പുരസ്‌കാരം നൽകുന്നത്. ജില്ലയിൽ 112 സ്‌കൂളുകളാണ് പുരസ്‌കാരത്തിന് അപേക്ഷിച്ചത്. ഇതിൽ 75 ശതമാനത്തിന് മുകളിൽ പോയിന്റ് നേടി ഫോർ സ്റ്റാർ, ഫൈവ് സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കിയ ആറ് സ്‌കൂളുകളെയാണ് പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സന്തോഷ് കുമാർ എസ്, അവാർഡിന് അർഹരായ സ്‌കൂൾ പ്രതിനിധികൾ, വകുപ്പിലെ ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular