ബെംഗളൂരു: കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ബസ് അപകടത്തിൽപെട്ടു. കോട്ടയത്തുനിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട ബസ് മൈസൂരിന് സമീപം നഞ്ചൻകോട് വെച്ച് അപകടത്തിൽപെടുകയായിരുന്നു. അപകടത്തിൽ ഡ്രൈവർക്കും അഞ്ച് യാത്രക്കാർക്കും സാരമായ പരിക്കേറ്റു.37 യാത്രക്കാരുമായി പോയ ബസാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ നാല് മണിയോടു കൂടിയായിരുന്നു സംഭവം. ഡിവൈഡറിൽ തട്ടി ബസ് മറുവശത്തേക്ക് മറിയുകയായിരുന്നു. പരിക്കേറ്റ ആളുകളെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 37 യാത്രക്കാരും മലയാളികളായിരുന്നു. രണ്ട് സ്ത്രീകൾക്കും മൂന്ന് പുരുഷന്മാർക്കുമാണ് പരിക്കേറ്റത്. ഡ്രൈവർക്കും സാരമായ പരിക്കേറ്റതായാണ് വിവരം.
