കുലശേഖരം : തിരുവട്ടാർ ആദികേശവ പെരുമാൾ ക്ഷേത്രത്തിലെ കുംഭാഭിഷേകത്തോടനുബന്ധിച്ചുള്ള പൂജകൾ ബുധനാഴ്ച തുടങ്ങും.ജൂലായ് ആറിനാണ് മഹാകുംഭാഭിഷേകം നടക്കുന്നത്. 418 വർഷത്തിനുശേഷം നടക്കുന്ന കുംഭാഭിഷേകത്തിനുള്ള ഒരുക്കങ്ങൾ വേഗത്തിൽ പൂർത്തിയാകുന്നു.ചൊവ്വാഴ്ച രാവിലെ ക്ഷേത്രത്തിൽ, മന്ത്രി മനോതങ്കരാജിന്റെ നേതൃത്വത്തിൽ അവലോകനയോഗം നടന്നു. കന്യാകുമാരി ദേവസ്വം ജോയിന്റ് കമ്മിഷണർ ജ്ഞാനശേഖരൻ, സൂപ്രണ്ടന്റ് ആനന്ത്, ക്ഷേത്ര മാനേജർ മോഹൻ കുമാർ, എൻജിനിയർ രാജ് കുമാർ, തിരുവിതാംകൂർ രാജകുടുംബാംഗം നാലപ്പാട് ലക്ഷ്മിബായ്, തന്ത്രി സജിത്ത് ശങ്കരനാരായണര് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.