തിരുവനന്തപുരം : ബെംഗളൂരുവിലെ മോഷണ കേസുമായി ബന്ധപ്പെട്ട തെളിവെടുപ്പിനിടെ തമ്പാനൂരിലെ ഹോട്ടലിൽ നിന്നു കർണാടക പൊലീസനെ വെട്ടിച്ചു കടന്ന പ്രതി കീഴടങ്ങി. വലിയതുറ സ്വദേശി വി. വിനോദ് (31) അമ്മയോടൊപ്പമെത്തിയാണ് കഴിഞ്ഞ ദിവസം രാത്രി തമ്പാനൂർ പൊലീസിനു മുന്നിൽ കീഴടങ്ങിയത്. 200 ഗ്രാം സ്വർണം മോഷ്ടിച്ച കേസിൽ കർണാടക ഹെന്നൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് വിനോദ്
