തിരുവനന്തപുരം : കോഴിക്കോട്ടേതിനു സമാനമായ കെട്ടിട നമ്പര്‍ തട്ടിപ്പ് തിരുവനന്തപുരം കോര്‍പറേഷനിലും. കേശവദാസപുരം വാർഡിലെ രണ്ടു വാണിജ്യ കെട്ടിടങ്ങൾക്കാണു നമ്പർ നൽകിയിരിക്കുന്നത്. രണ്ടു താല്‍ക്കാലിക ഡേറ്റ എന്‍ട്രി ജീവനക്കാരെ നീക്കി. കോര്‍പറേഷന്‍റെ ആഭ്യന്തര അന്വേഷണത്തിലാണു തട്ടിപ്പ് കണ്ടെത്തിയത്.മേയർ ആര്യ രാജേന്ദ്രനും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. പൊലീസ് കേസെടുത്തു. ‘‘2022 ജനുവരി 28നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാവിലെ 8.26ന് ആയിരുന്നു ലോഗിനിൽ കയറി തട്ടിപ്പ്. 8.37ന് മുഴുവനും അപ്രൂവൽ നൽകുകയാണുണ്ടായത്’’– മേയർ പറഞ്ഞു
