തിരുവനന്തപുരം :തിരുവനന്തപുരം ജില്ലയില്‍ 18 വയസു മുതല്‍ പ്രായമുള്ളവര്‍ക്ക് കോവിഡ് വാക്സിനേഷന്റെ ഒന്നും രണ്ടും ഡോസുകളും രണ്ടാം ഡോസ് എടുത്ത് ആറുമാസം പൂര്‍ത്തിയായവര്‍ക്ക് കരുതല്‍ ഡോസും ജില്ലയിലെ 116 ആരോഗ്യ കേന്ദ്രങ്ങളിലൂടെ ജൂലൈ 18 തിങ്കളാഴ്ച രാവിലെ ഒമ്പത് മുതല്‍ ഒരു മണി വരെ സ്‌പോട്ട് / ഓണ്‍ലൈന്‍ രജിസ്‌ട്രേഷനിലൂടെ ലഭ്യമാകുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
