തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിനെ ഹെറിറ്റേജ് ടൂറിസം കേന്ദ്രമാക്കുന്ന കാര്യം സംസ്ഥാന സർക്കാരിന്‍റെ ആലോചനയിലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഇക്കാര്യം പരിഗണനയിലാണെന്ന് ടൂറിസം മന്ത്രി വ്യക്തമാക്കി. എൻ ഐ ആർ എഫ് റാങ്കിങ്ങിൽ രാജ്യത്ത് 24 ാം സ്ഥാനവും കേരളത്തിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കിയ കോളേജിനെ ആദരിക്കാൻ പൂർവ വിദ്യാർത്ഥി കൂട്ടായ്മ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കോളേജിലെ പി ഡബ്ല്യു ഡി കെട്ടിടത്തിന്‍റെ നിർമാണം നാക്ക് അധികൃതരുടെ പരിശോധനയ്ക്ക് മുമ്പ് പൂർത്തിയാക്കാൻ പറ്റുമോ എന്നറിയാൻ പ്രത്യേഗ യോഗം വിളിക്കുമെന്നും മുഹമ്മദ് റിയാസ് അറിയിച്ചു
