തിരുവനന്തപുരം : പേട്ട കല്ലുംമൂട് ജങ്‌ഷനു സമീപം നിയന്ത്രണംവിട്ട കാർ ഓട്ടോറിക്ഷയിലും സ്‌കൂട്ടറിലും കൂട്ടിയിടിച്ച് തകർത്തതിനു പിന്നാലെ കടയിലേക്ക് ഇടിച്ചുകയറി. ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞ് യാത്രക്കാരിക്ക് പരിക്കേറ്റു.ശനിയാഴ്ച രാത്രി ഒമ്പതോടെയാണ് നാലുപേർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. വെൺപാലവട്ടത്തുനിന്ന് അമിതവേഗത്തിലെത്തിയ കാർ പേട്ടയിൽ നിന്നെത്തിയ ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. സമീപത്തെ ഹോട്ടലിനോടു ചേർന്നുള്ള ബേബിയുടെ ഉടമസ്ഥതയിലുള്ള പെട്ടിക്കടയാണ് തകർന്നത്.കടയ്ക്ക് സമീപം നിർത്തിയിട്ടിരുന്ന ബേബിയുടെ മകന്റെ സ്‌കൂട്ടറിനെയും കാർ ഇടിച്ചിട്ടു. കാർ കടയിലേക്ക് പാഞ്ഞുകയറി. പെട്ടിക്കട ഭാഗികമായി തകർന്നു
