തിരുവല്ലം : പരശുരാമസ്വാമി ക്ഷേത്രത്തിൽ കർക്കടക വാവുബലിക്കുള്ള ടിക്കറ്റുകൾ തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും.ടിക്കറ്റുകൾ തിരുവല്ലം, ശ്രീകണ്ഠേശ്വരം, മണക്കാട്, പുത്തൻചന്ത, ചെന്തിട്ട, തളിയൽ, ഒ.ടി.സി. ഹനുമാൻ ക്ഷേത്രം, പേരൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പുത്തൻചന്ത ഹിന്ദുമത ഗ്രന്ഥശാല, നന്തൻകോട് രാജരാജേശ്വരിക്ഷേത്രം, നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പാറശ്ശാല മഹാദേവക്ഷേത്രം എന്നിവിടങ്ങളിൽനിന്ന് ലഭിക്കുമെന്ന് തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം അഡ്മിനിസ്ട്രേറ്റർ പ്രജിത്കുമാർ എസ്.പി. അറിയിച്ചു.