ശ്രീകാര്യം :ആൺകുട്ടികളും പെൺകുട്ടികളും ചേർന്ന് ഇരിക്കുന്നത് ഒഴിവാക്കാനായി, തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിങ് (സിഇടി)ലെ വിദ്യാർഥികൾ ബസ് കാത്തുനിൽക്കുന്ന വെയിറ്റിങ് ഷെഡിലെ ഇരുമ്പ് ബെഞ്ച് സദാചാര വാദികൾ മുറിച്ചു മാറ്റി . എന്നാൽ മുറിച്ചു മാറ്റിയ സീറ്റുകളിൽ തന്നെ മടിയിലിരുന്ന് ചിത്രമെടുത്ത് വിദ്യാർഥികളുടെ പ്രതിഷേധം. ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി.തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ് (സിഇടി) കോളജിനു മുന്നിലെ വെയിറ്റിങ് ഷെഡിലെ ബെഞ്ച് മുറിച്ചു മാറ്റിയ നിലയിൽ
ഒരേ സമയം അഞ്ചു പേർക്ക് ഇരിക്കാവുന്ന ബെഞ്ചാണ് കഴിഞ്ഞ ദിവസം മുറിച്ച് മൂന്നു പേർക്ക് ഇരിക്കാവുന്ന രീതിയിൽ ആക്കി എന്നാണ് വിദ്യാർഥികൾ പറയുന്നത്.
