തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയെ ദുരിതത്തിൽ മുക്കി കനത്തമഴ.ജില്ലയിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഇന്നും ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് പേപ്പാറ, നെയ്യാർ, അരുവിക്കര ഡാമുകൾ തുറന്നു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. പൊൻമുടി റോഡിൽ മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടു