തിരുവനന്തപുരം:പൊന്നിൻ ചിങ്ങത്തിന്റെ വരവ് അറിയിക്കുന്ന നിറപുത്തരി ചടങ്ങിന് പദ്മാനാഭസ്വാമി ക്ഷേത്രം ഒരുങ്ങി.വ്യാഴാഴ്ച പുലർച്ചെ 5.40നാണ് ചടങ്ങ്.കർക്കടകത്തിലെ പഞ്ഞം മാറ്റി വീടുകളും ക്ഷേത്രങ്ങളും കതിർക്കറ്റ കൊണ്ടു നിറയ്ക്കുന്നതാണ് നിറപുത്തരി ചടങ്ങ്.ചടങ്ങിനായി,പുത്തരിക്കണ്ടം മൈതാനത്ത് നഗരസഭയും നേമം കൃഷി ഭവനും ചേർന്ന് കൃഷിയിറക്കിയ നെൽകൃഷിയുടെ വിളവെടുപ്പ് ഇന്നലെ നടന്നു. മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു. മേയർ ആര്യാ രാജേന്ദ്രൻ, ഡെപ്യൂട്ടി മേയർ പി.കെ.രാജു,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എ.എസ്.ആതിര, ഡി.ആർ.അനിൽ,ജില്ലാ കൃഷി ഓഫീസർ ബൈജു സൈമൺ,നേമം കൃഷി ഓഫീസർ ഡി.മലർ,രജനീഷ് തുടങ്ങിയവർ പങ്കെടുത്തു.കൊയ്ത കതിർകറ്റകൾ പിന്നീട് ക്ഷേത്ര എക്‌സിക്യുട്ടീവ് ഓഫീസർ ബി.സുരേഷ് കുമാറിന് മേയർ കൈമാറി.