വിഴിഞ്ഞം: ആഴിമല കടൽ തീരത്ത് കാണാതായ മൊട്ടമൂട് സ്വദേശി കിരണിന്റെ ദുരൂഹമരണത്തിൽ ഒളിവിലായിരുന്ന മൂന്നാം പ്രതിയും പൊലീസിനു കീഴടങ്ങി. വിഴിഞ്ഞം പുളിങ്കുടി എം.ആർ. സദനത്തിൽ അരുണാണ് (42) ഇന്നലെ വിഴിഞ്ഞം സ്റ്റേഷനിനു കീഴടങ്ങിയതെന്ന് എസ്.എച്ച്.ഒ പ്രജീഷ് ശശി അറിയിച്ചു. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് പ്രതി കീഴടങ്ങിയത്.
റിമാൻഡിലായിരുന്ന ഒന്നും രണ്ടും പ്രതികളായ കോട്ടുകാൽ ആർ.എസ്. ഭവനിൽ രാജേഷ് (34), പെൺകുട്ടിയുടെ സഹോദരൻ കൂടിയായ ആഴിമല സ്വദേശി ഹരി എന്ന സജിത് കുമാർ (35) എന്നിവരെ ഇന്നലെ രണ്ടുദിവസത്തെ കസ്റ്റഡിയിൽ ലഭിച്ചെന്നും പൊലീസ് അറിയിച്ചു. ഇവരെ ഇന്ന് ആഴിമലയിൽ തെളിവെടുപ്പിനെത്തിക്കുമെന്ന് എസ്.എച്ച്.ഒ പറഞ്ഞു.