കാട്ടാക്കട : നെയ്യാർഡാം റോഡിൽ കാട്ടാക്കട പോലീസ് സ്റ്റേഷനു മുന്നിൽ ഉൾപ്പെടെയുള്ള കുഴികൾ പ്രതിഷേധ സൂചകമായി യൂത്ത് കോൺഗ്രസ് നികത്തി. മാസങ്ങളായി വലിയ കുഴികൾ നിറഞ്ഞുകിടക്കുന്ന റോഡ് മഴ പെയ്തതോടെ വെള്ളം കെട്ടിനിന്ന് അപകടക്കെണിയായി മാറിയിരുന്നു.കഴിഞ്ഞദിവസം രാത്രിയിലും ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ ഇവിടെ വീണ് പരിക്കേറ്റ സംഭവവുമുണ്ടായി. തുടർന്നാണ് വെള്ളിയാഴ്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ ജെ.സി.ബി.യുമായി എത്തി കുഴികൾ നികത്തിയത്.ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീക്കുട്ടി സതീഷ്, യൂത്ത് കോൺഗ്രസ് നേതാക്കളായ ഗൗതം കാട്ടാക്കട, അനന്തസുബ്രഹ്മണ്യം തുടങ്ങിയവരുടെ നേതൃത്വം നൽകി
