കൈത്തറി വിപണന പ്രദർശന മേള ആരംഭിച്ചു.

IMG-20220806-WA0047

 

തിരുവനന്തപുരം; ദേശീയ കൈത്തറി വാരാഘോഷത്തോട് അനുബന്ധപ്പെട്ട് നബാർഡ് സംഘടിപ്പിക്കുന്ന കൈത്തറി പ്രദർശന വിപണന മേള ആരംഭിച്ചു. തിരുവനന്തപുരം വൈഎംസിഎ ഹാളിൽ നടക്കുന്ന ഈ മാസം 10 വരെ നടക്കുന്ന മേള നബാർഡ് ചീഫ് ജനറൽ മാനേജർ ​ഗോപകുമാരൻ നായർ ഉദ്ഘാടനം ചെയ്തു. വിപണന മേളയുടെ സംഘാടകരായ സിസ്സയുടെ ജനറൽ സെക്രട്ടറി ഡോ. സുരേഷ് കുമാർ , ​നബാർഡ് ജി.എം ആർ സുന്ദര നാരായണൻ, ഡിജിഎമ്മാരായ കെ. സുബ്രഹ്മണ്യൻ,  ലാലു പി.എൻ കുട്ടി തുടങ്ങിയവർ പങ്കെടുത്തു.കൈത്തറി വസ്ത്രങ്ങൾക്ക് പേര് കേട്ട തലസ്ഥാന ന​ഗരിയുടെ ഹൃദയഭാ​ഗത്ത് ഓണത്തിന്റെ വരവ് അറിയിച്ച് കൊണ്ടാണ് നബാർഡും, സിസ്സയും കൈത്തറി പ്രദർശന വിപണ മേള സംഘടിപ്പിച്ചിരിക്കുന്നത്.

തെക്കേ ഇന്ത്യയിലെ പ്രമുഖ കൈത്തറി ക്ലസ്റ്ററുകളായ ബാലരാമപുരം, വിരുദ്ന​ഗർ, മധുര, കാസർ​ഗോഡ്, കണ്ണൂർ, ഇടുക്കി, ആലപ്പുഴ, തൃശ്ശൂർ, മുതലായ സ്ഥലങ്ങളിൽ നിന്നുള്ള വിവിധ കൈത്തറി ഉൽപ്പന്നങ്ങളും, കരകൗശല ഉൽപ്പന്നങ്ങളും ഇവിടെയുണ്ട്. ഇടനിലക്കാരില്ലാതെ നെയ്തുകാരിൽ നിന്നും നേരിട്ട് ​ഗുണനിലവാരമുള്ള കൈത്തറി ഉൽപ്പന്നങ്ങൾ ഇവിടെ നിന്നും ലഭിക്കും. ബാലരാമപുരം ഹാൻഡ്ലൂം കമ്പനിയോടൊപ്പം, കാസർ​ഗോഡ് വീവേഴ്സ് കോപ്പറേറ്റീവ് സൊസൈറ്റി, കനിറോഡ് വീവേഴ്സ്, ​ഗ്രീൻ ഫേം അരുപ്പുകോട്ടെ വസ്ത്രാ വീവേഴ്സ്, ഇരിനാവ് വീവേഴ്സ് ഇൻഡസ്ട്രി, തിരുവില്ലാമല ഹാൻഡ്ലൂംസ്, കുത്തുംപുള്ളി സൊസൈറ്റി, തുടങ്ങിയ കൈത്തറി രം​ഗത്തെ സംഘകളിലെ വസ്ത്രങ്ങളാണ് പ്രദർശനത്തിനും വിപണനിത്തിനുമായി ഉള്ളത്.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!