കിളിമാനൂർ: കോളേജ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ, ടിക്ടോക് താരം അറസ്റ്റിൽ. ടിക്ടോകിൽ തുടങ്ങി റീൽസിലൂടെ താരമായി മാറിയ, ചിറയിൻകീഴ് സ്വദേശി വിനീതാണ് ബലാത്സംഗക്കേസിൽ അറസ്റ്റിലായത്. നിലവിൽ ജോലിയൊന്നും ഇല്ലാത്ത വിനീത്, സമൂഹ മാധ്യമങ്ങളിൽ വീഡിയോ ചെയ്യുക മാത്രമാണ് ചെയ്യുന്നത്.കാറ് വാങ്ങിക്കാൻ ഒപ്പം വരണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയെ കൂട്ടിക്കൊണ്ടു പോയ വിനീത്, തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ മുറിയെടുത്ത് ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് പെൺകുട്ടി പോലീസിന് നൽകിയ പരാതിയിൽ പറയുന്നത്. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഇയാൾക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു.
