തിരുവനന്തപുരം: സ്കൂട്ടറപകടത്തിൽ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നഴ്സിംഗ് കോളേജ് അസി. പ്രാെഫസർ മരിച്ചു. നന്ദാവനം എ.ആർ.ക്യാമ്പിലെ എ.എസ്.ഐ റെജി.കെ യുടെ ഭാര്യ വിഴിഞ്ഞം മുല്ലൂർ കടയ്ക്കുളം കപ്പവിള നന്ദനം നിവാസിൽ രാഖി.വി.ആർ(41) ആണ് മരിച്ചത്.കഴിഞ്ഞ ജൂലായ് 19 ന് വൈകിട്ട് തിരുവല്ലം ടോൾപ്ലാസയ്ക്ക് സമീപത്തുണ്ടായ അപകടത്തിലാണ് പരിക്കേറ്റത്.എന്നാൽ ചികിത്സാ പിഴവാണ് മരണകാരണമെന്ന് ഭർത്താവും ബന്ധുക്കളും പറയുന്നു
