കാരോട്-മുക്കോല ബൈപ്പാസ് നിർമാണം അവസാനഘട്ടത്തിൽ

IMG_20220807_214556_(1200_x_628_pixel)

പാറശ്ശാല : കാരോട്-മുക്കോല ബൈപ്പാസിന്റെ നിർമാണം അവസാനഘട്ടത്തിൽ. നെയ്യാറിനും കാരോടിനും ഇടയിലുള്ള പ്രദേശത്ത് പ്രധാന നിർമാണ പ്രവർത്തനം അവശേഷിക്കുന്നത് വ്‌ളാത്താങ്കരയിൽ മാത്രമാണ്.മറ്റു ഭാഗങ്ങളിൽ ഇപ്പോൾ റോഡിന്റെ സൗന്ദര്യവത്കരണ ജോലികൾ പുരോഗമിക്കുകയാണ്. വ്‌ളാത്താങ്കര പൂഴിക്കുന്ന് റോഡ് മുറിച്ചുകടക്കുന്ന സ്ഥലത്ത് മണ്ണ് നിക്ഷേപിച്ച് റോഡ് ഉയർത്തുന്ന ജോലികളാണ് നടക്കാനുള്ളത്. ഈ ജോലികൾ പുരോഗമിക്കുന്നുണ്ട്. എന്നാൽ, മണ്ണ് ലഭിക്കുവാനുള്ള ബുദ്ധിമുട്ട് നിർമാണ പ്രവർത്തനങ്ങൾക്ക് തടസ്സമാകുന്നുണ്ട്.

 

നെയ്യാർ മുതൽ ഇലവങ്ങാമൂല പാലത്തിനു സമീപം വരെയുള്ള പ്രദേശത്ത് മണ്ണ് നിക്ഷേപിച്ച് റോഡ് ഉയർത്തിക്കഴിഞ്ഞാൽ ബാക്കി ജോലികൾ വേഗത്തിൽ പൂർത്തീകരിക്കുവാൻ കഴിയും. റോഡിൽ വൈദ്യുത വിളക്കുകൾ സ്ഥാപിക്കുന്ന ജോലികളും അവസാന ഘട്ടത്തിലാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!